ദളിത് പിന്നോക്ക ഐക്യം ശക്തിപ്പെടുത്തുമെന്ന് പി.എം.സലാം, ദളിതരെ കൂട്ടിപ്പിടിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ദളിത് പിന്നോക്ക ഐക്യം ശക്തിപ്പെടുത്തുമെന്ന് പി.എം.സലാം, ദളിതരെ കൂട്ടിപ്പിടിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്

ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിൻ്റെ സമസ്ത മേഖലയിലും പിടിമുറുക്കുന്ന വർത്തമാന കാലത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യവ്യാപകമായി ദളിത് പിന്നോക്ക ഐക്യനിര ബലപ്പെടുത്താൻ മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ദളിത് ലീഗ് സംസ്ഥാന .കമ്മിറ്റി മലപ്പുറത്തെ അച്ചനമ്പലത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

വഴി നടക്കാനും തുണി ഉടുക്കാനും അക്ഷരം പഠിക്കാനും മനുഷ്യരായി ജീവിക്കാനും ഒരു വലിയ ജനവിഭാഗത്തിന് അവസരം ഒരുങ്ങിയത് മഹാത്മ അയ്യങ്കാളി മുന്നില്‍ നിന്ന് പട നയിച്ചത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിൻ്റെ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ ദളിതരെ കൂട്ടിപ്പിടിച്ച് പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്.

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്ത് 1946 ൽ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ കോൺഗ്രസിന് ഒമ്പതും മുസ്ലിം ലീഗിന് ആറും അംഗങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം ലീഗിന് ലഭിച്ച ആറ് അംഗങ്ങളിൽ ഒരാൾ മണ്ഡൽ എന്ന് പറയുന്ന പട്ടികജാതിക്കാരനായിരുന്നു.

എം.ചടയനെയും, കെ.പി രാമൻ മാസ്റ്ററെയും സംവരണ ആനുകൂല്യങ്ങൾ നോക്കാതെ പല തലങ്ങളിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിൻ്റെ ദളിത് സ്നേഹത്തിൻ്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചടങ്ങിൽ യു.സി രാമൻ അധ്യക്ഷനായി. ഇ പി ബാബു മുഖ്യപ്രഭാഷണം നടത്തി. പി.കെ സോമൻ, സി.പി ശശിധരൻ, പ്രകാശൻ പറമ്പൻ, എസ്.കുമാരൻ, സുധാകരൻ കുന്നത്തൂർ, ഒ.രവീന്ദ്രൻ, വേലായുധൻ മഞ്ചേരി, പ്രകാശൻ മൂച്ചിക്കൽ, സി.വി സുബ്രഹ്മണ്യൻ, സി.കെ രാജ് കോട്ടയം, രാജു കൃഷ്ണൻ കാസർകോട്, വി.എം സുരേഷ്ബാബു, കെ.സി ശ്രീധരൻ, ഫൽഗുണൻ തൃശൂർ, പി.പ്രേമൻ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു.

0Shares