പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും വ്യാപാരി നേതാവിന് സ്വകരണവും

  • Post category:local news
  • Reading time:1 min read
You are currently viewing പ്ലസ് ടു  ഉന്നത വിജയികൾക്ക് അനുമോദനവും വ്യാപാരി നേതാവിന് സ്വകരണവും

കാസർകോട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട അഹമദ് ഷെരിഫിന് കാസർകോട് അലയൻസ് ക്ലബ് സ്വികരണം നൽകുകയും പ്ലസ് ടു പരിക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷത്ത് ഹനാറഫിഖ് ,നഷ് വാൻ ബായിക്കര, ഹലീമ റിഫ്ദ എന്നിവരെ അനുമോദിക്കു.കയും ചെയ്തു.

വ്യാപാരി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് അബ്ദുൽ റഫിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .അഹമദ് ഷെരിഫ് ഉദ്ഘാടനം നിർവ്വഹിച്ചപ്പോൾ മുൻസിപ്പൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ്ബിഗം മുഖ്യ പ്രഭാഷണം നടത്തി.

കാസർകോട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് ടി. പി ഇല്യാസ്, എം. എസ്സ്. എസ്സ് ജില്ലാ സെക്രട്ടറി നാസർ ചെമനാട്, ഹനിഫ് നെല്ലികുന്ന്, അഷ്റഫ് നാലത്തടുക, അൻവർ കെ. ജി തുടങ്ങിയവർ സംസാരിച്ചു. ഷാഫി നെല്ലിക്കുന്ന് സ്വാഗതവും സമിർ ആമസോണിക് നന്ദിയും പറഞ്ഞു.

0Shares