കരിപ്പൂർ വിമാന താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു; വിമാനത്തിന്‍റെ മുൻഭാഗം കൂപ്പുകുത്തി; യാത്രക്കാര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing കരിപ്പൂർ വിമാന താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു;  വിമാനത്തിന്‍റെ  മുൻഭാഗം കൂപ്പുകുത്തി; യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ യാത്രക്കാരായനിരവധി പേർക്ക് പരുക്കുണ്ട് എന്നാണ് വിവരം. ഇവരെ
ഇപ്പോൾ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.

ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു.

ഇതിനിടയിൽ വിമാനത്തിന്‍റെ മുൻഭാഗം കൂപ്പുകുത്തി. സംഭവ സ്ഥലത്തേക്ക് കൂടുതൽ ആംബുലൻസുകൾ എത്തിച്ചുകൊണ്ടിരിക്കുകയാനെന്ന് എയർപോർട്ട് അധികൃതർ പറയുന്നു. അതേസമയം, വിമാനം റൺവേയിലൂടെ അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. ഇവിടെ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്. അപകടത്തിൽ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

0Shares