ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്‍റെ മറ്റൊരു പതിപ്പ്; ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

  • Post category:Kerala
  • Reading time:1 min read
You are currently viewing ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്‍റെ മറ്റൊരു പതിപ്പ്;  ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്‍റെ മറ്റൊരു പതിപ്പാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിയമവാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും പരാജയപ്പെട്ടതിന്‍റെ നേര്‍കാഴ്ചയാണ് കണ്ടത്. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്‍റെ മൗനാനുവാദത്തോടെയാണ് കലാപം നടന്നത്.

പോലീസ് നോക്കിനില്‍ക്കെ കലാപകാരികള്‍ വേണ്ടതൊക്കെ ചെയ്തു. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെട്ടൂവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ബി.ജെ.പി ആഹ്വാനം ചെയ്ത കലാപത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യാനാണ്. കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് പരത്തുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇത് തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

0Shares