
കാസര്‍കോട്: വൻ കുഴൽപ്പണ വേട്ടയിൽ കാസർകോട് ഒരാൾ പോലീസിൻ്റെ പിടിയിലായി. മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്നു.
കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്‌തഫഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും മുസ്‌തഫ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി.

കാസര്‍കോട് ടൗണ്‍ സി.ഐ പി.അജിത്ത്കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസും ഡി.വൈ.എസ്.പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം കാസര്‍കോട് ചക്കര ബസാറില്‍ നിന്നും പിടികൂടിയത്.
ശനിയാഴ്‌ച ഉച്ചയ്ക്കാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. മുസ്‌തഫയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
