പിടിച്ച് ജയിലിലിട്ടത് പിണറായി വിജയൻ്റെ കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയുമെന്ന് പി.സി ജോര്‍ജ്

  • Post category:news
  • Reading time:1 min read
You are currently viewing പിടിച്ച് ജയിലിലിട്ടത് പിണറായി വിജയൻ്റെ  കളി, ഇതിന് തൃക്കാക്കരയില്‍വെച്ച് മറുപടി പറയുമെന്ന് പി.സി ജോര്‍ജ്

വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജ് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങി. എന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയൻ്റെ ഒരു കളിയുടെ ഭാഗമാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.’തൃക്കാക്കരയില്‍ വെച്ചാണ് മുഖ്യമന്ത്രി എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് ആ തൃക്കാക്കരയില്‍ വെച്ച് തന്നെ അതിന് മറുപടി പറയും. നിയമം പാലിച്ചേ മുന്നോട്ട് പോകൂ’ പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം, ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പി.സി. ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും എത്തി.വിദ്വേഷ പ്രസംഗക്കേസില്‍ പ്രായം കണക്കിലെടുത്ത് പി.സി. ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.

0Shares