കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പ്: ഷാഫി പറമ്പില്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പ്: ഷാഫി പറമ്പില്‍

കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. ഓരോ കേസിലെയും കൊലയാളികളെ സംരക്ഷിക്കാന്‍ ഖജനാവിലെ പണം ചെലവഴിച്ചാണ് വക്കീലന്‍മാരെ ഇറക്കുന്നതെന്നും ഷാഫി ആരോപിച്ചു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് ഷാഫി പറമ്പിലിന്‍റെ വിമര്‍ശനം. കൊന്നാല്‍ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നല്‍കുന്ന ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധ പരിപാടിക്കെത്തിയത്.

0Shares