
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ഇന്ത്യാ ടുഡേ- മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വെയില്‍ 71 ശതമാനം വോട്ടിൻ്റെ പിന്തുണയില്‍ നവീന്‍ പട്‌നായിക് ഒന്നാമതെത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മൂന്നാമതെത്തി.

67.5 ശതമാനം വോട്ടാണ് സ്റ്റാലിന് നേടാനായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാമതെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഞ്ചാം സ്ഥാനം. 61.1ശതമാനം പേര്‍ പിണറായി വിജയനെ പിന്തുണച്ചു. തൊട്ടു പിറകില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് മൂഡ് ഓഫ് ദ നേഷന്‍ വോട്ടെടുപ്പ് നടത്തുന്നത്.
