പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ; കേരളാ സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

  • Post category:news
  • Reading time:1 min read
You are currently viewing പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങൾ; കേരളാ  സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം

കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ദ്വിദിന നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിൻ്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കെ. സുധാകരന്‍. എല്‍.ഡി.എഫ് വിട്ടുവരുന്നവരെ സ്വീകരിക്കും. മുന്നണി വിപുലീകരിക്കാനാണ് തീരുമാനം. ഇടതുമുന്നണി വിട്ട് പലര്‍ക്കും പുറത്തുപോകേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

പിണറായി വിജയന്‍ നേരിടുന്നത് ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങളാണെന്നും കെ. സുധാകരന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്നവരെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. താഴേത്തട്ടില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും ശിബിരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.സി.സി മുതല്‍ ബൂത്ത് തലം വരെ പുനഃസംഘടനയുണ്ടാകും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ തന്നെ സംവിധാനമൊരുക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ശ്രദ്ധവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് പ്രധാന അജണ്ട. നഷ്ടമായ ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ട്.

0Shares