തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചിത്രം; കൃഷ്ണകുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചിത്രം; കൃഷ്ണകുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നും യുവജന സംഘടന അഭ്യര്‍ത്ഥിക്കുന്നു. വിഷയത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രതികരിച്ചിട്ടില്ല.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡില്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ചിത്രമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ പരാതിയിലൂടെ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തെ മുട്ടത്തറ, വലിയശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയ പ്രചാരണ ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. ബോര്‍ഡിന്‍റെ മുകള്‍ഭാഗത്ത് ഇടതുവശത്താണ് ക്ഷേത്രത്തിന്‍റെ ചിത്രം കാണുന്നത്.

പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥികള്‍ മതചിഹ്നവും മറ്റും ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ കൃഷ്ണകുമാര്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ പരാതിയുടെ ആരോപിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി വേണമെന്നും ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0Shares