പെണ്‍കുട്ടികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്യും: ചിത്രം നീക്കണമെങ്കില്‍ അമ്മയുടെ ന​ഗ്നചിത്രം വേണമെന്ന് ഭീഷണി; 19 കാരന്‍ കോഴിക്കോട് അറസ്റ്റില്‍ ​

  • Post category:news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്യും: ചിത്രം നീക്കണമെങ്കില്‍ അമ്മയുടെ ന​ഗ്നചിത്രം വേണമെന്ന് ഭീഷണി; 19 കാരന്‍ കോഴിക്കോട് അറസ്റ്റില്‍ ​

ഇന്‍സ്റ്റ​ഗ്രാമിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്. വ്യാജ അക്കൗണ്ട് ഉപയോ​ഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്യുക. പിന്നീട് ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.

ഇത് അറിഞ്ഞ് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഇയാള്‍ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും. പെണ്‍കുട്ടിയുടേയും അമ്മയുടെയും ന​ഗ്നചിത്രങ്ങളാണ് അയാള്‍ ആവശ്യപ്പെടുക. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ ഇതിനെക്കുറിച്ച്‌ പരാതി ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഉപയോ​ഗിച്ചിരുന്നത്.

0Shares