പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കുമ്പോള്‍; വിജയിച്ചത് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ നിയമ പോരാട്ടം

  • Post category:local news / news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കുമ്പോള്‍; വിജയിച്ചത് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ നിയമ പോരാട്ടം

കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ അന്വേഷിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സ‍ര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഭാഗികമായി തള്ളി. ക്രൈബ്രാ‍ഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല.

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്‍റെ അപ്പീലിലാണ് വിധി. വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് ഹൈക്കോടതി കേസിൽ വിധി പറഞ്ഞത്. ഹൈക്കോടതി വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.

0Shares