സാഹചര്യങ്ങൾ വിലയിരുത്തി വോട്ടുചെയ്യണം; ഒരു മുന്നണിയെയും പിന്തുണയ്ക്കാതെ ജനക്ഷേമ സഖ്യം

  • Post category:news
  • Reading time:1 min read
You are currently viewing സാഹചര്യങ്ങൾ വിലയിരുത്തി വോട്ടുചെയ്യണം; ഒരു മുന്നണിയെയും പിന്തുണയ്ക്കാതെ ജനക്ഷേമ സഖ്യം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആപ് – ട്വന്റി ട്വന്റി സഖ്യം നിലപാട് പ്രഖ്യാപിച്ചു. ഒരു മുന്നണിക്കും പിന്തുണയില്ലെന്നാണ് ജനക്ഷേമ സഖ്യത്തിൻ്റെ നിലപാട്. സാഹചര്യങ്ങൾ വിലയിരുത്തി പ്രവർത്തകർ വോട്ട് ചെയ്യണമെന്നും സഖ്യം ആവശ്യപ്പട്ടു.

ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ട്വന്റി ട്വന്റിയുമായുള്ള സഖ്യപ്രഖ്യാപനത്തിനായി കെജ്രിവാൾ ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിതെന്നായിരുന്നു അദ്ദേഹം സഖ്യപ്രഖ്യാപനത്തിനിടെ പറഞ്ഞത്.

കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകുമെന്നും ആം ആദ്മി പാർട്ടിയും ട്വന്റി ട്വന്റിയും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.

0Shares