
ഇന്ത്യയ്ക്കും വിപുലമായ ആസ്ട്രോ-ടൂറിസം സാധ്യതകളുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് ലഡാക്കിൽ വരുന്നു .ലഡാക്കിലെ ഹാൻലി ഗ്രാമത്തിൽ ഡാർക്ക് സ്കൈ റിസർവ് സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും ലഡാക്ക് യൂണിയൻ ടെറിട്ടറി അഡ്മിനിസ്ട്രേഷനും ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്മെന്റ് കൗൺസിലും തമ്മിൽ ത്രികക്ഷി കരാർ ഒപ്പിട്ടു.
ചാങ്താങ് കോള്‍ഡ് ഡെസേര്‍ട്ട് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാര്‍ക്ക് സ്‌കൈ റിസര്‍വ് വരുക.ശാസ്ത്രത്തിലൂടെ പ്രാദേശിക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയത്തിന് പിന്നിലുള്ളത്. ഇതിലൂടെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കും ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും.

ഡാർക്ക് സ്കൈ റിസർവുകൾ അവയുടെ ജ്യോതിശാസ്ത്രപരമായ മൂല്യത്തിനായി സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക മേഖലകളാണ്. ഈ സ്ഥലങ്ങൾ പ്രകാശ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുകയും മികച്ച ആസ്ട്രോ അനുഭവം നൽകുകയും ചെയ്യുന്നു.
ഭൂപ്രകൃതിയും പ്രകൃതിദത്തമായ പാരിസ്ഥിതിക സാഹചര്യങ്ങളും കാരണം ഹാന്‍ലെ ഗ്രാമം തീര്‍ച്ചയായും ഈ പദ്ധതിക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. വര്‍ഷത്തിലെ മിക്ക മാസങ്ങളും ഹാന്‍ലെയിലെ ആകാശം മേഘങ്ങള്‍ മൂടാത്ത രാത്രികള്‍ ആസ്വദിക്കാന്‍ സാധിക്കും. അതുക്കൊണ്ട് തന്നെ, ഇത് പ്രദേശത്തെ നക്ഷത്രനിരീക്ഷണത്തിനുള്ള ഒരു മികച്ച സ്ഥലമാക്കി മാറ്റുന്നു.ഇത് ശാസ്ത്ര സമൂഹത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ടൂറിസത്തിലൂടെ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകായും ചെയ്യും.
