പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, വിവിധ ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ; കുറ്റിക്കോൽ കൺവെൻഷൻ ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, വിവിധ ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ; കുറ്റിക്കോൽ കൺവെൻഷൻ ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു

കാസർകോട്: പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ പുരോഗമിക്കുകയാണ്. കുറ്റിക്കോൽ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു. 2024 ജൂലൈ 1 പ്രാബല്യത്തിൽ വരുന്ന രീതിയിൽ പെൻഷൻ പരിഷ്ക്കരിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ നാരായണൻ നായർ, ഇ.സി കണ്ണൻ, കെ.വി നാരായണൻ. ശാന്ത എൻ, പി.ജെ ജോസഫ്, കെ കുഞ്ഞിരാമൻ എലിയാമ്മ ലാസർ എന്നിവർ സംസാരിച്ചു. വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എ.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും എം ദാമോധരൻ നായർ നന്ദിയും പറഞ്ഞു. പുതിയതായി സംഘടനയിലേക്ക് വന്ന ജെസമ്മ ജോസഫ്, കമല ടീച്ചർ, ഇ.ആർ സോമൻ എന്നിവരെ അംഗത്വം നൽകി സ്വീകരിച്ചു.

0Shares