വിൽപ്പനക്കുള്ള കഞ്ചാവുമായി പടന്ന സ്വദേശി അറസ്റ്റില്‍; ലഹരിക്കെതിരെ എക്‌സൈസ് നടപടികൾ കർശനമാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing വിൽപ്പനക്കുള്ള കഞ്ചാവുമായി പടന്ന സ്വദേശി അറസ്റ്റില്‍; ലഹരിക്കെതിരെ എക്‌സൈസ് നടപടികൾ കർശനമാക്കി

കാസര്‍കോട്: കഞ്ചാവുമായി പടന്ന ആലക്കലിലെ ടി.റത്തിക്കിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെണ്ട് ആണ്ട് ആന്റി നാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും സംഘവും പടന്ന ആലക്കലില്‍ വ്യാഴാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് റത്തിക്കിൻ്റെ കൈവശം 410 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.സതീശന്‍, സോനു സെബാസ്റ്റ്യന്‍, വി.വി ഷിജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രിയ, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍ എന്നിവര്‍ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

0Shares