
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനെജർ ആർ. മുകുന്ദ്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമിലും തിരക്കെന്ന തരത്തിലുള്ള വീഡിയോകൾ വ്യാജമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല. മറ്റു ട്രെയിനുകളിൽ റിസർവേഷനില്ലാതെ യാത്ര അനുവദിക്കില്ല. എന്നാൽ മെമു, പുനലൂർ ഗുരുവായൂർ ട്രെയിനുകളിൽ മാത്രം റിസർവ് ചെയ്യാതെ യാത്ര അനുവദിക്കുന്നുണ്ട്.
പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല. അതേസമയം,യാത്രയിൽ ട്രെയിനിൽ കൂട്ടം കൂടി ഇരിക്കാനോ, കൂട്ടം കൂടി ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും മാത്രമല്ല മാസ്‌ക് ധരിച്ചില്ലെങ്കിൽ യാത്ര തുടരാനും അനുവദിക്കില്ലെന്നുമാണ് റെയിൽവേയുടെ പുതിയ നടപടി.എല്ലാ റെയിൽവേ ജീവനക്കാർക്കും കൊവിഡ് വാക്‌സിൻ നൽകാനും തീരുമാനമായിട്ടുണ്ട്.
