യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു; 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാ സേന; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു; 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാ സേന; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

യാത്രാ ബോട്ട് അപകടത്തില്‍പെട്ട് 23 പേര്‍ മരിച്ചു. ബംഗ്ലാദേശിലെ ധാക്കയിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാ സേനാംഗം ഇനായത് ഹുസൈന്‍ വ്യക്തമാക്കി. അമ്പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന.

കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. ബോട്ടില്‍ അമ്പതിലധികം പേര്‍ തിങ്ങിക്കൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സുരക്ഷാ പിഴവുകള്‍ കാരണം തോണികള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.

0Shares