മാഷിനെ സസ്‌പെൻഡ് ചെയ്തു; കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മാഷിനെ സസ്‌പെൻഡ് ചെയ്തു; കുട്ടികളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി കൂട്ടത്തോടെ സ്‌കൂളില്‍ എത്തിയ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി.

മുട്ടന്നൂര്‍ എയിഡഡ് യു.പി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദാണ് വിമാനത്തില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഡി.പി.ഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡി.ഡി.ഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം പ്രവര്‍ത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതിനിടയിലാണ് സ്‌കൂള്‍ മാനേജ്മെന്റിനെ തന്നെ പ്രതിരോധത്തിലാക്കി രക്ഷിതാക്കളുടെ ഇടപെടല്‍ ഉണ്ടായത്.

0Shares