പന്തീരങ്കാവ് യു.എ.പിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന്‍റെ ജാമ്യം തുടരും; താഹ അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing പന്തീരങ്കാവ് യു.എ.പിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന്‍റെ ജാമ്യം തുടരും; താഹ അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. അതേസമയം അലന്‍റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി. അലൻ ശുഹൈബിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ യു.എ.പി.എ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല.

പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നതായി കോടതി പറഞ്ഞു. 2019 നവംബർ ഒന്നിന് രാത്രിയിലാണ് കോഴിക്കോട് പെരുമണ്ണ പാറമ്മൽ അങ്ങാടിക്കടുത്തുനിന്ന് വിദ്യാർത്ഥികളായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് മാവോവാദി അനുകൂല ലഘുലേഖ പിടിച്ചെടുത്തെന്നും വീട്ടിൽ നിന്ന് ലഘുലേഖ. പുസ്തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പന്തീരങ്കാവ് പോലീസ് യു.എ.പി.എ ചുമത്തിയത്.

0Shares