പാനൂർ മന്‍സൂര്‍ വധക്കേസ്: റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing പാനൂർ മന്‍സൂര്‍ വധക്കേസ്: റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ റിമാന്‍ഡിലുള്ള 8 പ്രതികളില്‍ ഏഴ് പേരെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കസ്റ്റഡിയില്‍ വിട്ടവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കൊല നടന്നയിടത്ത് തെളിവെടുപ്പിന് എത്തിക്കണോ എന്ന് തീരുമാനിക്കുക. ചോദ്യം ചെയ്യലിലൂടെ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഗൂഢാലോചനയടക്കമുളള കാര്യങ്ങളും പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

0Shares