പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്നും ഇന്‍സ്റ്റഗ്രാം പരിചയമെന്നും സൂചന

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകം; ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്നും ഇന്‍സ്റ്റഗ്രാം പരിചയമെന്നും സൂചന

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശൂര്‍ സ്വദേശിയെന്ന് സൂചന. ബംഗ്‌ളൂരുവില്‍ പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പീഡനത്തിന് ഇരയായെന്ന് 23 കാരിയായ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നും മൊഴിയില്‍ പറയുന്നു.

കുഞ്ഞിനെ യുവതി തന്നെയാണ് ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ വച്ചായിരുന്നു പ്രസവം.

തനിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അതിജീവിത മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയി.

രാവിലെ എട്ട് മണി കഴിഞ്ഞതോടെയാണ് റോഡില്‍ മൃതദേഹം കണ്ടത്. ഫ്‌ളാറ്റില്‍ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിലും ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കൊറിയര്‍ കവറിലെ വിലാസമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ മകൾ ഗർഭിണിയാണെന്ന കാര്യം അർക്കും അറിയില്ലായിരുന്നു.

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊറിയർ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആശാ വർക്കർമാരുടെ പട്ടികയിൽ ഫ്‌ളാറ്റിൽ ഗർഭിണികൾ ഇല്ലായിരുന്നു.

0Shares