ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല; പാലാരിവട്ടം പാലം അഴിമതി; ഉദ്യോഗസ്ഥരെ പഴിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്

  • Post category:news
  • Reading time:1 min read
You are currently viewing ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല; പാലാരിവട്ടം പാലം അഴിമതി; ഉദ്യോഗസ്ഥരെ പഴിച്ച് വി.കെ ഇബ്രാഹിംകുഞ്ഞ്

വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഉദ്യോഗസ്ഥരെ പഴിച്ച് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ കേസില്‍ വലിയ ഗൂഢാലോചന നടന്നെന്നും ജാമ്യം നല്‍കിയാല്‍ ഇബ്രാഹിംകുഞ്ഞ് അന്വേഷണം അട്ടിമറിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷയില്‍ വിധിപറയാനായി തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കസ്റ്റഡിയെ എതിര്‍ത്തതും ജാമ്യത്തിനായി വാദിച്ചതും. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

ജാമ്യം കിട്ടിയാലും തന്നെ ചോദ്യം ചെയ്യുന്നതിന് തടസമില്ല. കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. ഫയലില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തത്. കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

0Shares