കിണറ്റിൽ വീണ കോഴിയെ രക്ഷിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണു: പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  • Post category:Kerala
  • Reading time:1 min read
You are currently viewing കിണറ്റിൽ വീണ കോഴിയെ രക്ഷിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീണു: പാലക്കാട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണ വളര്‍ത്തു കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ മരിച്ചു. പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്‍റെ ഭാര്യ ശോഭനയാണ് മരിച്ചത്. കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അഗ്നരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പരിശോധനയില്‍ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. ഇതോടെയാണ് കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടയിലാവാം അപകടം പിണഞ്ഞത് എന്ന് വ്യക്തമായത്.

0Shares