കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായുള്ള പത്മശാലി വിഭാഗത്തെ സംസ്ഥാന സര്‍ക്കാര്‍ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായുള്ള പത്മശാലി വിഭാഗത്തെ സംസ്ഥാന സര്‍ക്കാര്‍  ഒ.ബി.സി  പട്ടികയിൽ ഉൾപ്പെടുത്തി

പത്മശാലി വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ശാലിയ, ചാലിയ(ചാലിയൻ) വിഭാഗത്തോടൊപ്പം ഉൾപ്പെടുത്തിയതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളിൽ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ സംബന്ധിച്ച് കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ പരിശോധിച്ച് ഒ..ബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുകയുമുണ്ടായിരുന്നു.

ഈ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഏകദേശം 400 കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങൾ ഈ സമുദായത്തിൽ ഉണ്ട്. ഇവർ പരമ്പരാഗതമായി നെയ്ത്ത് തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നവരാണ്.

0Shares