‘അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെ ആണ് ഈ സൈബര്‍ കുഞ്ഞു പറയുന്നത്’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെ ആണ് ഈ സൈബര്‍ കുഞ്ഞു പറയുന്നത്’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പത്മജ വോണുഗോപാല്‍. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. ഈ സൈബര്‍ കുഞ്ഞ് സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറയുന്നതെന്നും പത്മജ ചോദിച്ചു.

തന്നെ പറ്റി പറഞ്ഞത് ക്ഷമിച്ചു തൻ്റെ അച്ഛനെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇല്ലാതെയിരുന്ന തൻ്റെ അമ്മയെ പറ്റി പറഞ്ഞു.

തൻ്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചുവെന്നും പത്മജ പറഞ്ഞു. ഇപ്പോള്‍ ശൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു. എത് പാര്‍ട്ടിക്കാരി ആയിക്കോട്ടെ. അവര്‍ സീനിയര്‍ പൊതു പ്രവര്‍ത്തകയാണ്.

അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, വല്ല ഇലക്ഷനും നില്‍ക്കേണ്ടി വന്നാല്‍ ഒരു സ്ത്രീയുടെ വോട്ട് പോലും നിങ്ങള്‍ക്ക് കിട്ടില്ല. ആദ്യം, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ, -പത്മജ കൂട്ടിച്ചേര്‍ത്തു.

0Shares