
തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന പി. സി ജോര്‍ജ് എം.എല്‍.എയെ ഡി .വൈ. എഫ്. ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകിയ വിചാരണ നടത്തി കോലം കത്തിച്ചു. ഇന്നലെ അരുവിത്തുറ എസ്.എം.വൈ.എം നടത്തിയ പരിപാടിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്‍റെ കീഴിലുള്ള ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മുസ്‌ലിം സമുദായക്കാര്‍ അല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരുദ്യോഗസ്ഥനെ പോലും കാണാനാവില്ല എന്ന രീതിയില്‍ വര്‍ഗീയ പരാമര്‍ശം അദ്ദേഹം നടത്തിയിരുന്നു

ഈ ഓഫീസില്‍ 1 പ്രിന്‍സിപ്പല്‍ സെക്രട്ടറി,3 അഡീഷണല്‍ സെക്രട്ടറിമാര്‍, 2 ജോയിന്റ് സെക്രട്ടറിമാര്‍, 1 ഡെപ്യൂട്ടി സെക്രട്ടറി, 4 അണ്ടര്‍ സെക്രട്ടറിമാര്‍, 10 സെക്ഷന്‍ ഓഫീസര്‍മാര്‍മാര്‍, 1 സെക്ഷന്‍ സൂപ്രണ്ട് എന്നിങ്ങനെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ മന്ത്രിയുടെ സ്റ്റാഫ് ഉദ്യോഗസ്ഥര്‍. ഇവര്‍ എല്ലാം തന്നെ മുസ്‌ലിം ഇതര മതസ്ഥരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വിവരം മറച്ചുവച്ചാണ് പി. സി ജോര്‍ജ് വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയത്. സി.പി.എം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് പി. സി ജോര്‍ജിന്‍റെ കോലവും കത്തിക്കുകയായിരുന്നു.
