
ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിൻ്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്നാക്കി മാറ്റി. ഇതിൽ പ്രേതിഷേധം ഉയർത്തുകയാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി.ടിപ്പു സുൽത്താൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഒവൈസി പറഞ്ഞു.
തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഈവര്‍ഷം ജൂലായില്‍ നിവേദനം നല്‍കിയിരുന്നു. ഇതോടെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേരു മാറ്റി സര്‍ക്കുലര്‍ ഇറക്കിയത്.

‘ബിജെപി സർക്കാർ ടിപ്പു എക്സ്പ്രസിൻ്റെ പേര് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തു. ബ്രിട്ടീഷ് യജമാനന്മാർക്കെതിരെ 3 യുദ്ധങ്ങൾ നടത്തിയതിന്റെ പേരിൽ ടിപ്പു ബി.ജെ.പിയെ പ്രകോപിപ്പിച്ചു. മറ്റൊരു ട്രെയിനിന് വോഡയാർമാരുടെ പേര് നൽകാമായിരുന്നു. എന്നാൽ, ടിപ്പു സുൽത്താൻ്റെ പാരമ്പര്യം ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. ഇപ്പോഴും ബ്രിട്ടീഷ് അടിമകളെ ഭയപ്പെടുത്തുന്നു,’ ഒവൈസി ട്വിറ്ററിൽ കുറിച്ചു.
