രാജ്യത്തെ കോവിഡ് ബാധിതര്‍ 80,000 കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3967 പുതിയ കേസുകള്‍; മരണസംഖ്യ 2649

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ കോവിഡ് ബാധിതര്‍ 80,000 കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3967 പുതിയ കേസുകള്‍;  മരണസംഖ്യ 2649

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3967 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് നൂറുപേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 2649 ആയി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്.ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 1019 ആയി. മാര്‍ച്ച് 19 നാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിക്കുന്നത്.

57 ദിവസം പിന്നിടുമ്പോഴാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുന്നത്. ഇതില്‍ 55 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് മെയ് മാസത്തിലാണ് എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം ഗുജറാത്താണ്. ഇവിടെ 9591 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

0Shares