
കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ.കെ. മഹേശൻ്റെ ആത്മഹത്യയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം.
മഹേശൻ്റെ ഭാര്യയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കള്ളക്കേസില്‍ കുടുക്കിയതും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നുമാണ് അദ്ദേഹത്തിൻ്റെ ഭാര്യ കോടതിയെ അറിയിച്ചിരുന്നത്.

ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം . നേരത്തെ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് മഹേശൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിൻ്റെ അടിസ്ഥാനത്തില്‍ വാദം കേട്ടതിന് ശേഷമാണ് കോടതിയുടെ ഉത്തരവ്.
