
കാമുകന്‍റെ ഭീഷണിക്ക് ഭയന്ന് സ്വന്തം വീട്ടിലുള്ള സ്വര്‍ണം മോഷ്ടിക്കാന്‍ കാമുകന് കൂട്ടുനിന്ന യുവതി. തിരുവനന്തപുരം വിതുരയിലെ വീട്ടിലാണ് സംഭവം നടന്നത്. കാറു വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്നാണ് കാമുകന്‍ ഭീഷണിപ്പെടുത്തിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.
സംഭവത്തില്‍ ഉഴമലയ്ക്കല്‍ കുളപ്പട വലൂക്കോണം സുഭദ്ര ഭവനില്‍ രാജേഷ്(32) പിടിയിലായി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. പിന്‍വാതില്‍ തുറന്ന് വീട്ടിലെ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാരയിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്.

ഗൃഹനാഥന്‍റെ അമ്മ വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വീട്ടില്‍ നിന്നും ഒരാളുടെ സഹായം കിട്ടിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് വീട്ടുകാരെ ചോദ്യംചെയ്തു. തുടര്‍ന്ന് വീട്ടമ്മയുടെ ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോഴായിരുന്നു കൃത്യമായ കഥ മനസിലായത്.
നിരവധി കേസുകളില്‍ പ്രതിയായ രാജേഷ്, വീട്ടമ്മയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പല തവണ പണം വാങ്ങി. വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടത്.
പണം നല്‍കിയില്ലെങ്കില്‍ ബന്ധം ഭര്‍ത്താവിനെ വിവരമറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതോടെയാണ് വീട്ടമ്മ സ്വര്‍ണത്തിന്‍റെ വിവരം ഇയാളെ അറിയിച്ചതും ശനിയാഴ്ച ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുമ്പോള്‍ വീട്ടിനുള്ളില്‍ കടന്ന് മോഷണം നടത്താനും ആവശ്യപ്പെട്ടത്.