
വെള്ളിക്കോത്ത് / കാസർകോട്: ആജാനൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനത്തിൻ്റെ ഭാഗമായി വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ്. പ്രസിഡണ്ട് കെ.സബീഷ് അധ്യക്ഷനായി.
പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികളായ മദൻ മോഹൻ, സൂര്യ എന്നിവർ പരിശീലന പരിപാടിയുടെ വിശദീകരണവും ക്ലാസും കൈകാര്യം ചെയ്‌തു.

അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.മീന, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ എം.വി.രത്നകുമാരി, അസിസ്റ്റണ്ട് സെക്രട്ടറി പ്രദീഷ് എന്നിവർ സംസാരിച്ചു.
അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗ്രീഷ്‌മ.ടി നന്ദിയും പറഞ്ഞു.
