‘രാജേട്ടന്‍ ഇടത് സ്വതന്ത്രനായി നേമത്ത് മത്സരിക്കും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രി’; പരിഹാസവുമായി സ്വാമി സന്ദീപാനന്ദഗിരി

  • Post category:news
  • Reading time:1 min read
You are currently viewing ‘രാജേട്ടന്‍ ഇടത് സ്വതന്ത്രനായി നേമത്ത് മത്സരിക്കും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രി’; പരിഹാസവുമായി  സ്വാമി സന്ദീപാനന്ദഗിരി

കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ബി.ജെ.പി, എം.എൽ.എ ഒ. രാജഗോപാല്‍ വോട്ട് ചെയ്തതിന് പിന്നാലെ പരിഹാസവുമായി സ്വാമി സന്ദീപാനന്ദ​ഗിരി. രാജേട്ടൻ ഇടതു സ്വതന്ത്രനായി നേമത്ത് മത്സരിക്കുമെന്നും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയാവുമെന്നും പുലർക്കാലെ സ്വപ്നം കണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

‘രാജേട്ടന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍കാലത്ത് സ്വപ്‌നം കണ്ടു.’ സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.

0Shares