ഇടതുമുന്നണിയോട് എതിർപ്പ് വിശ്വാസ സംരക്ഷണത്തില്‍ മാത്രം; വിജയരാഘവനോട് പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ജി. സുകുമാരന്‍ നായര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുമുന്നണിയോട് എതിർപ്പ് വിശ്വാസ സംരക്ഷണത്തില്‍ മാത്രം; വിജയരാഘവനോട് പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ജി. സുകുമാരന്‍ നായര്‍

സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്‍.എസ്.എസ് കൂട്ടുനിന്നുവെന്ന എ. വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിക്കുന്നതിനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത്.

വിശ്വാസ സംരക്ഷണത്തില്‍ മാത്രമാണ് എന്‍എസ്എസിന് ഇടതുമുന്നണിയോട് എതിര്‍പ്പുള്ളതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് എ. വിജയരാഘവന്‍റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജ്ജവം സംഘടനയ്ക്ക് ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

0Shares