സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ല; സമരം തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ല; സമരം തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. സര്‍ക്കാരിനെതിരായ സമരങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12 ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അഞ്ചുപേരെ വീതം പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടെന്ന് സമര രംഗത്ത് നിന്ന് പ്രതിപക്ഷം അപ്രത്യക്ഷമായത് കോണ്‍ഗ്രസിനുളളില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. കൂടിയാലോചനകളില്ലാതെയാണ് സമരരംഗത്ത് നിന്ന് പിന്മാറിയതെന്നും വിമര്‍ശനമുയര്‍ന്നു. ആള്‍ക്കൂട്ടം ഒഴിവാക്കി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധ രംഗത്തേക്കിറങ്ങാനാണ് യു.ഡി.എഫ് തീരുമാനം.

0Shares