
കാസർകോട്: ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ്.ഐ സതീശൻ്റെയും നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധന യിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.

കല്ലുരാവി സ്വദേശിയായ സമദ്.പി (31) എന്നയാൾ ആണ് 1.070 ഗ്രാംഎം.ഡി.എം.എയുമായി ഒഴിഞ്ഞവളപ്പ് എന്ന സ്ഥലത്തു വെച്ച് കെ.എൽ 60 എഫ് 331 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ പിടിയിലായത്. ഇയാളെ കൂടാതെ ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എകൊണ്ടു വന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂർ മേഖലകളിൽ വിൽപ്പന നടത്തുന്ന ബല്ല കടപ്പുറം സ്വദേശിയായ ജാഫർ എം.പി (32) എന്നയാളെ ചന്ദേര എസ്.ഐ ശ്രീദാസ് അറസ്റ്റ് ചെയ്തു.

പോലീസ് സംഘത്തിൽ ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ അബുബക്കർ കല്ലായി, നികേഷ്. ജിനേഷ്. പ്രണവ്, ജ്യോതിഷ് എന്നിവർ ഉണ്ടായിരുന്നു.
