
കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ട പരിശോധനയുടെ ഭാഗമായി ചന്ദേര എസ്.ഐ ശ്രീദാസും സംഘവും 4.9ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂർ പഴങ്ങാടി മാടായി സ്വദേശി റിസ്വാൻ. എം(23 ) എന്നയാളെ അറസ്റ്റ് ചെയ്തു.
പോലീസ് സംഘത്തിൽ എ.എസ്.ഐ ക്ഷ്മണൻ, എസ്.സി.പി.ഓ ദിലീഷ്, സി.പി.ഓ സുധീഷ് ഡ്രൈവർ ഹരീഷ് എന്നിവർ ഉണ്ടായിരുന്നു. ജില്ലയിൽ കഴിഞ്ഞ മാസം 335 കേസുകൾ ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കാഞ്ഞങ്ങാട് സബ്ഡിവിഷനിൽ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വിൽപ്പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ആയ ആളുകൾ ക്കെതിരെ 105 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.
