ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും; കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് കെ.സി വേണുഗോപാൽ

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാളെ ബംഗളൂരുവിലേക്ക് മാറ്റും. ബംഗളൂരുവിലേക്കു കൊണ്ടുപോവുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കോൺഗ്രസ് പാർട്ടി ഒരുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

ന്യുമോണിയ ഭേദമായെന്നു ഡോക്ടർമാർ അറിയിച്ചതായി, ഉമ്മൻ ചാണ്ടിയെ കണ്ടശേഷം വേണുഗോപാൽ പറഞ്ഞു. അദ്ദേഹത്തിനു ചെറിയ ക്ഷീണമുണ്ട്. പാർട്ടി പ്രസിഡന്റിൻ്റെ നിർദേശപ്രകാരമാണ് താൻ ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.

അദ്ദേഹത്തിന് ഏതു ചികിത്സ നൽകുന്നതിലും കുടംബത്തിന് എതിർപ്പില്ലെന്ന്, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ചികിത്സയുടെ എല്ലാ രേഖകളും തൻ്റെ പക്കൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

0Shares