
തൃശൂര്‍: ബി.ജെ.പിക്ക് മാത്രം ഒരു രാഷ്ട്രീയ അയിത്തം കാണുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. ആര്‍.എസ്.എസിന് കുറേ നല്ല കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അനുകൂലിച്ച് ചൊവ്വാഴ്‌ച നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരധാരയിലെ ഒരു ഭാഗം മാത്രം വ്യാഖ്യാനിക്കരുത്. എല്ലാ മതവിഭാഗങ്ങളിലും വര്‍ഗീയ സംഘടനകളുണ്ട്. എന്നാല്‍, ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല മതത്തിനുള്ളത്.

മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
ഇന്ത്യ വലിയൊരു രാജ്യമാണ്. സ്വാഭാവികമായും ചില അസ്വാരസ്യങ്ങളുണ്ടാകും. അത്തരം സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ആവശ്യമാണെങ്കില്‍ പ്രതിഷേധിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജിനെതിരായ ആരോപണങ്ങളില്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഔദ്യോഗികമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
