
കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യൻ (ബേബി) ആണ് അയൽവാസി ടോമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് ടോമി വെടിയുതിർത്തത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് വെടിവയ്പുണ്ടായത്. വെടിയേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
