ബോംബ് നിര്‍മാണം നടത്തുന്നതിനിടെ സ്ഫോടനം; പാനൂരില്‍ ഒരാള്‍ മരിച്ചു, കൂട്ടാളിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ, സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും

You are currently viewing ബോംബ് നിര്‍മാണം നടത്തുന്നതിനിടെ സ്ഫോടനം; പാനൂരില്‍ ഒരാള്‍ മരിച്ചു, കൂട്ടാളിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ, സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും

പാനൂർ / കണ്ണൂർ: പാനൂരില്‍ ബോംബ് സ്ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിടയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷും ചികിത്സയിലാണ്.കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ബോംബ് നിര്‍മാണത്തിനിടെആണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.വിനീഷും മരിച്ച ഷെറിനും സി.പി.എം അനുഭാവികളാണ്.

വ്യാഴാഴ്‌ച രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിൻ്റെ വീടിൻ്റെ അടുത്തുള്ള കട്ടക്കളത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ വീടിൻ്റെ ടെറസിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത് എന്നാണ് വിവരം. വിനീഷിൻ്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ലഭിച്ച വിവരം.

സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചത്. വിനീഷും ഷെറിനും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു. സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു.

0Shares