
കാസർകോട്: മയക്കുമരുന്ന് വേട്ടക്കിടെ എം.ഡി.എം.എയുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാൾ പിടിയിൽ. അബ്ദുൽ മുനവ്വർ എന്ന ആളാണ് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽ നിന്നും പിടിയിലായത്.
11 ഗ്രാം എം.ഡി.എം.എയാണ് പ്രതിയുടെ പക്കൽ നിന്നും പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെയും കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും നിർദ്ദേശ പ്രകാരം ഇന്നലെ എം.ഡി.എം.എ ഉപയോഗിക്കുന്ന മുഹമ്മദ് സാജിദ് പുളിക്കൂർ, യാസർ അറഫാത് ഇസത് നഗർ, മുഹമ്മദ് സുഹൈൽ ചേരാൻകൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ് ഹുസൈൻ പന്നിപ്പാറ എന്നിവരെ പിടികൂടി കേസെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എം.ഡി.എം.എ യുടെ മൊത്ത വില്പനക്കാരെ കുറിച് മനസ്സിലാവുകയും തുടർന്ന് വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജിൻ്റെ യും എസ്.ഐ പ്രശാന്തിൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതി പിടിയിൽ ആവുകയായിരുന്നു. പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സി.പി.ഓ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു.
