
നെഹ്‌റു കുടുംബത്തിനെതിരെയുള്ള കുടുംബവാഴ്ച രാഷ്ട്രീയം എന്ന പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്ത്. തങ്ങളുടെ കുടുംബത്തിൽനിന്ന് ഒരാൾ പ്രധാനമന്ത്രിയായിട്ട് 30 വർഷം കഴിഞ്ഞെന്നും മുൻ പ്രധാനമന്ത്രിയുടെ മകനായതിനാൽ തന്‍റെ കാഴ്ചപ്പാട് മാറ്റിവെച്ച് പോരാടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസർ ദീപേഷ് ചക്രവർത്തിയുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്. പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും ചില കാര്യങ്ങളെ പ്രതിരോധിക്കാനും പോരാടാനും ശ്രമിച്ചു കൊല്ലപ്പെട്ടവരാണ്. അവരെയോർത്ത് അഭിമാനമുണ്ടെന്നും രാഹുൽ കൂട്ടി ചേർത്തു.
