
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം രണ്ടാം ദിവസവും വിജയകരമായി പൂർത്തിയായി. മാർച്ച് 17 വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ പരിശീലനം നടക്കും. 108 ബാച്ചുകളിലായി 4320 പ്രിസൈഡിങ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം നൽകുന്നത്.

രണ്ടാം ദിനത്തിൽ അഞ്ച് കേന്ദ്രങ്ങളിലായി 1680 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശീലനത്തിനെത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിൽ 200 പേരും, കാസർകോട് മണ്ഡലത്തിൽ കാസർകോട് ഗവ. കോളേജിൽ 400 പേരുമാണ് ഇന്ന് പരിശീലനത്തിൽ പങ്കെടുത്തത്. പെരിയ ഗവ. പോളിടെക്നിക് കോളജിൽ 280 പേരും കാഞ്ഞങ്ങാട് നെഹ്റു കോളജിൽ 400 പേരും തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ 400 പേരും പരിശീലനത്തിനെത്തി. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നടന്ന പരിശീലനം ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സന്ദർശിച്ചു.
