പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി

കാസർകോട്: ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. പെർള സ്വദേശി ആലിക്കുഞ്ഞിയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പതിനഞ്ചുകാരിയുടെ വീട്ടിൽ പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോൾ ആയിരുന്നു പീഡനം. ആ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

ആദ്യം കുട്ടി ആരേയും അറിയിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ വിവരമറിയിക്കുന്നത്. വീട്ടുകാരുടെ പരാതി പ്രകാരം ബദിയടുക്ക പോലീസ് അലികുഞ്ഞിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വാദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി.

0Shares