യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയില്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയില്‍ പിടിയില്‍

യുട്യൂബിലൂടെ 2019-ല്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് കെന്നഡിയെ കോട്ടയം കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കെന്നഡിക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം കെന്നഡിയെ അറസ്റ്റ് ചെയ്‌തേക്കും. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വ്വമായി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീമാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ കെന്നഡി നടത്തിയ പ്രതികരണങ്ങൾ മുമ്പ് വിമർശനവിധേയമായിട്ടുണ്ട്.

0Shares