ലുലു മാളിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ലുലു മാളിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

എറണാകുളം ലുലു മാളിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം മാളിന് പുറത്തിറങ്ങിയ പ്രതി എങ്ങോട്ടാണ് പോയതെന്ന കാര്യം കണ്ടെത്താൻ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പോലീസ്.

നടിയെ അപമാനിച്ച സംഭവത്തിന് സമാനമായി ഊർജിത അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളമശേരി പോലീസിനോട് റിപ്പോർട്ട് തേടിയെന്നും കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 17നാണ് ലുലു മാളിൽ വെച്ച് യുവനടിയെ അപമാനിക്കാൻ ശ്രമം ഉണ്ടായത്. ഈ കേസിലെ പ്രതികൾ റിമാൻഡിൽ കഴിയുമ്പോഴാണ് ക്രിസ്മസ് ദിനത്തിൽ മാളിൽ വച്ച് ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം നടന്നത്.

0Shares