ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം

  • Post category:news
  • Reading time:1 min read
You are currently viewing ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്; ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നല്‍കണം

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ആർ.ടി.ഒ പിഴ ചുമത്തിയ ഇ-ബുൾജെറ്റ് വ്‌ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്. ഏഴ് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകാനാണ് നോട്ടീസിൽ പറയുന്നത്. നിയമവിരുദ്ധമായി ലൈറ്റ് ഘടിപ്പിക്കുക, ഹോൺ ഘടിപ്പിച്ച് നിയമം ലംഘിക്കുക എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

രൂപമാറ്റം വരുത്തിയ വാഹനം മോട്ടോർ വാഹന നിയമ ലംഘനത്തിനിടയാക്കുമെന്നും നോട്ടീസിലുണ്ട്.
ഉയർന്ന പ്രകാശ ശേഷിയിൽ കാഴ്ച മഞ്ഞളിപ്പിക്കുന്ന തരത്തിൽ വണ്ടിയിൽ നിയമം ലംഘിച്ച് വെളിച്ചവ്യൂഹം ഘടിപ്പിച്ചു. അനുവദനീയമല്ലാത്ത ശബ്ദശേഷിയുള്ള അസംഖ്യം ഹോണുകളും വണ്ടിയിൽ ഘടിപ്പിച്ചതായി കണ്ടെത്തി.

മോട്ടോർ വാഹന നിയമം 53(1എ) പ്രകാരം വാഹനത്തിന്‍റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും നോട്ടീസിൽ പറയുന്നു. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവർ നികുതി അടച്ചില്ലെന്നും നോട്ടിസിലുണ്ട്.

0Shares