എ.കെ ശശീന്ദ്രൻ രാജിവയ്ക്കുമോ ഇല്ലയോ എന്നതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട – മാധ്യമങ്ങളോട് എ. വിജയരാഘവൻ

  • Post category:news
  • Reading time:1 min read
You are currently viewing എ.കെ ശശീന്ദ്രൻ രാജിവയ്ക്കുമോ ഇല്ലയോ എന്നതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട – മാധ്യമങ്ങളോട് എ. വിജയരാഘവൻ

മന്ത്രി എ. കെ ശശീന്ദ്രന്‍റെ രാജി കാര്യത്തിൽ തന്‍റെ പക്കൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മറുപടി നൽകും. നമ്മുടെ മുന്നിൽ അതിന്‍റെ വിശദാംശങ്ങൾ ഇല്ല. മന്ത്രി രാജി വയ്ക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട. ഒരു മാധ്യമത്തിൽ കണ്ട വാർത്തയ്ക്കപ്പുറം വിശദാംശങ്ങൾ കൈയ്യിൽ ഇല്ല’.-വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രൻവിഷയത്തിൽ എ. കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്.

0Shares