നൂറുല്‍ ഉലമ സ്‌മാരക സൗധം; ബ്രോഷര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രകാശനം ചെയ്‌തു

  • Post category:local news / news
  • Reading time:1 min read
You are currently viewing നൂറുല്‍ ഉലമ സ്‌മാരക സൗധം; ബ്രോഷര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രകാശനം ചെയ്‌തു

ദേളി / കാസർകോട്: ജാമിഅ സഅദിയ്യയുടെ ജീവനാടിയും സമസ്‌ത പ്രസിഡണ്ടും മദ്‌റസ പ്രസ്ഥാനത്തിൻ്റെ ശിൽപിയുമായ നൂറുല്‍ ഉലമ എം.എ ഉസ്‌താദിൻ്റെ നാമദേയത്തില്‍ സഅദിയ്യയില്‍ നിര്‍മ്മിക്കുന്ന സ്‌മാരക സൗധത്തിൻ്റെ ബ്രോഷര്‍ പ്രകാശനം നിയുക്ത എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു.

നവംബര്‍ 22, 23, 24 തീയതികളില്‍ നടക്കുന്ന 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിൻ്റെ ഭാഗമായി ജൂലൈ മാസം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ബ്രോഷര്‍ വിതരണം ചെയ്യും.

വൈസ്. പ്രസിഡണ്ട് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സാജിദ് മൊവ്വല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി എണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശറഫൂദ്ദീന്‍ സഅദി പ്രസംഗിച്ചു.

0Shares